
പുതിയ അടവുകളുമായി സ്വർണ്ണ വേട്ട; പാസ്പോർട്ട് രൂപത്തിൽ കടത്തിയ വൻ തുകയുടെ സ്വർണ്ണം പിടിച്ച് എടുത്തു
കണ്ണൂർ വിമാനത്താവളം വഴി വൻ സ്വർണ്ണ വേട്ട. സ്വർണ്ണക്കടത്ത് സംഘങ്ങൾ പുതിയ വഴികളിസൂടെയാണ് സ്വർണ്ണം കടത്തുന്നത്. ഡ്രസ്സിലും ശരീരത്തിലുമൊക്കെ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം ഇപ്പോൾ പിടച്ചെടുത്തത് പാസ്പോർട്ടിന്റെ രൂപത്തിൽ കടത്തിയ സ്വർണ്ണമാണ് പിടിച്ചെടുത്തത്. ശനിയാഴ്ചയാണ് ഷാർജയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണ്ണം പിടിച്ചെടുത്തത്. സ്വർണ്ണ മിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കാസർകോട് പടന്ന സ്വദേശി പ്രതീശനിൽ നിന്നാണ് 1223 ഗ്രാം സ്വർണം പിടിച്ചത്. ഇതിന് 87,32,220 രൂപ വിലവരും. ചോക്ളേറ്റ് കവറിന്റെ രൂപത്തിലും പാന്റ്സിൽ പെയിന്റടിച്ചപോലെ തേച്ചതുമായ സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ പിടിച്ചിട്ടുണ്ട്. ഓരോ തവണയും പുതിയ രീതികൾ പരീക്ഷിക്കുകയാണ് സ്വർണക്കടത്തുകാർ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)