Posted By user Posted On

വ‍ർഷങ്ങളായി ഭാ​ഗ്യപരീക്ഷണം, ഒടുവിൽ അടിച്ചത് 22 കോടി; ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യം തേടിയെത്തിയത് ഇന്ത്യൻ പ്രവാസിയെ

അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പ് പരമ്പര 264-ൽ ദുബായിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി റൈസുർ റഹ്മാൻ 10 ദശലക്ഷം ദിർഹം (22 കോടിയിലേറെ രൂപ) സമ്മാനം നേടി. ജൂൺ 15-ന് വാങ്ങിയ 078319 എന്ന നമ്പർ ടിക്കറ്റിലാണ് അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചത്.ഞാൻ മീറ്റിംഗിൽ തിരക്കിലായതിനാൽ തത്സമയ നറുക്കെടുപ്പ് കണ്ടില്ല. അധികൃതരുടെ കോൾ എടുക്കാൻ ഞാൻ കാർ നിർത്തി. ഷോ അവതാരകനായ റിച്ചാർഡിന്റെ ശബ്ദം എനിക്കറിയാം. ഷോ അവതാരകരായ റിച്ചാർഡും ബൗച്രയും വിളിച്ചതിനെ കുറിച്ച് റൈസുർ റഹ്മാൻ പറഞ്ഞു. 1.5 വർഷമായി ടിക്കറ്റ് വാങ്ങുന്നുവെന്നും, ഇത് മറ്റാരുമായും പങ്കിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.യുഎഇ നിയമങ്ങളിലും ചട്ടങ്ങളിലും വന്ന മാറ്റം കാരണം എല്ലാ പ്രമുഖ സ്വകാര്യ റാഫിൾ ഡ്രോ ഓപറേറ്റർമാരും ഈ വർഷത്തിന്റെ തുടക്കത്തിൽ അവരുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിയിരുന്നു. സുരക്ഷിതവും നിയന്ത്രിതവുമായ വാണിജ്യ ഗെയിമിങ് അന്തരീക്ഷത്തിനായി യുഎഇയുടെ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) നിബന്ധനകൾ അനുസരിക്കാനുള്ള സന്നദ്ധത വിലയിരുത്താനും സ്ഥിരീകരിക്കാനുമായിരുന്നു ഇടവേള. അതിനുശേഷം നടന്ന ആദ്യ നറുക്കടുപ്പ് കഴിഞ്ഞ മാസം 3നായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ബിഗ് ടിക്കറ്റ് യുഎഇയിൽ വളരെ ജനപ്രിയമാണ്. ഇന്ത്യക്കാരാണ് വിജയികളിൽ കൂടുതൽ. മലയാളികളടക്കം ഒട്ടേറെ പേരുടെ ജീവിതം തന്നെ മാറിമറിഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *