യുഎഇയിലെ ഗോഡൗണിൽ വൻ തീപിടിത്തം
ഉമ്മുൽ ഖുവൈനിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തം. ഉച്ചയ്ക്ക് 12.30നാണ് സംഭവം. വെയർഹൗസ് പൂർണമായും കത്തിനശിച്ചു, മേൽക്കൂരകളെല്ലാം തകർന്നു. പ്രദേശത്തെ മരങ്ങളും കത്തിനശിച്ചു.എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്നും പ്രദേശത്ത് സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.ഉടൻ തന്നെ അധികൃതർ തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. എമിറേറ്റിൻ്റെ ഔദ്യോഗിക മാധ്യമ ഓഫീസ് പങ്കിട്ട വീഡിയോയിൽ, ഒരു വ്യാവസായിക മേഖലയിൽ നിന്ന് കറുത്ത പുക ഉയരുന്നത് കാണാം.
ഉം അൽ ഖുവൈൻ സിവിൽ ഡിഫൻസ് ടീമിലെ അഗ്നിശമന സേനാംഗങ്ങളും തീ നിയന്ത്രണവിധേയമാക്കാൻ ഏറെ പണിപ്പെട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)