Posted By user Posted On

യുഎഇയിലെ ഈ എമിറേറ്റ്സിൽ ട്രാഫിക് സേവനങ്ങൾ വീട്ടിലെത്തും; എങ്ങനെയെന്ന് അറിയാമോ?

ശാ​രീ​രി​ക പ​രി​മി​തി​യു​ള്ള നി​ശ്ച​യ​ദാ​ർ​ഢ്യ​ക്കാ​ർക്കും മു​തി​ർന്ന പൗ​ര​ന്മാ​ർക്കും വീ​ടു​ക​ളി​ൽ ട്രാ​ഫി​ക്​ സേ​വ​ന​മൊ​രു​ക്കി അ​ജ്മാ​ൻ പൊ​ലീ​സ്. വാ​ഹ​ന​ത്തി​ൻറെ ഉ​ട​മ​സ്ഥാ​വ​കാ​ശം പു​തു​ക്ക​ൽ, വാ​ഹ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന, വാ​ഹ​ന ഇ​ൻഷു​റ​ൻസ്, ട്രാ​ഫി​ക്​ പി​ഴ​യ​ട​ക്ക​ൽ എ​ന്നീ സേ​വ​ന​ങ്ങ​ളാ​ണ് പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി ചെ​യ്തു​കൊ​ടു​ക്കു​ന്ന​ത്. ട്രാ​ഫി​ക് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾക്ക് ഇ​ത്ത​ര​ക്കാ​ർക്ക് ഏ​റ്റ​വും മി​ക​ച്ച സേ​വ​നം ഒ​രു​ക്കു​ക എ​ന്ന​താ​ണ് ഇ​തു​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.അ​ജ്മാ​ൻ ട്രാ​ഫി​ക് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഇ​ത്​ സാ​ധ്യ​മാ​ക്കു​ന്ന​ത്. സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക് 0522005980 എ​ന്ന വാ​ട്സാ​പ്പി​ലോ ഫോ​ണി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് അ​ജ്മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *