Posted By user Posted On

യുഎഇയിലെ ഈ മന്ത്രാലയങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും

യുഎഇ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയത്തിൻറെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ സേവനങ്ങൾ ഇന്ന് (12) രാത്രി താൽക്കാലികമായി നിർത്തിവയ്ക്കും. രാത്രി 10 മുതൽ രാത്രി 11 വരെ ഒരു മണിക്കൂർ ഇ-സേവനങ്ങൾ ലഭ്യമാകില്ലെന്ന് മന്ത്രാലയം എക്‌സിലെ പോസ്റ്റിൽ അറിയിച്ചു. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സംവിധാനം നവീകരിക്കുന്നതിൻറെ ഭാഗമാണിത്. പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സേവനങ്ങളിൽ കര, സമുദ്ര ഗതാഗത ലൈസൻസുമായി ബന്ധപ്പെട്ടവ നാവികരുടെ ലൈസൻസ്, നാഷനൽ ട്രാൻസ്പോർട്ട് വെഹിക്കിൾ പെർമിറ്റുകൾ, ബോട്ട് റജിസ്ട്രേഷൻ തുടങ്ങിയ രേഖകൾ നൽകൽ, പുതുക്കൽ, റദ്ദാക്കൽ എന്നിവ ഉൾപ്പെടുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *