Posted By user Posted On

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ വിസയ്‌ക്കൊപ്പം എമിറേറ്റ്‌സ് ഐഡിയും ഓൺലൈനായി പുതുക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് റെസിഡൻസ് വിസ പുതുക്കുന്നതിനൊപ്പം തന്നെ എമിറേറ്റ്‌സ് ഐഡിയും ഓൺലൈനായി പുതുക്കാൻ അവസരം. വിസ, എമിറേറ്റ്‌സ് ഐഡി സേവനങ്ങൾ പരസ്പരം ബന്ധിപ്പിച്ചതിനെ തുടർന്നാണ് ഇതിന് അവസരമൊരുങ്ങിയത്.അബുദാബി, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നീ എമിറേറ്റുകളിലെ വിസ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി (ഐസിപി) ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണം ആരംഭിച്ചു. ഐസിപിയുടെ സോഷ്യൽ മീഡിയ ചാനലുകളിൽ നൽകിയ അറിയിപ്പിൽ, വിസ, ഐഡി പുതുക്കൽ അപേക്ഷ www.icp.gov.ae എന്ന വെബ്സൈറ്റ് വഴിയോ ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേസ്റ്റോറിലും ലഭ്യമായ ‘UAEICP’ എന്ന സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴിയോ പൂർത്തിയാക്കാമെന്ന് ഐസിപി അറിയിച്ചു. പുതിയ സൗകര്യം പ്രവാസികളെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *