ആദ്യം ജോലി പിന്നെ ഫോൺ; യുഎഇയിലെ ഗാർഹിക തൊഴിലാളികൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം
യുഎഇയിലെ ഗാർഹിക തൊഴിലാളികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം വരുന്നു. ജോലിക്കിടെ ഫോൺ ഉപയോഗിക്കരുതെന്ന് മാനവവിഭവശേഷി, സ്വദേശി വത്കരണ മന്ത്രാലയമാണ് നിയന്ത്രണം കൊണ്ടുവന്നത്. ഇനി ഫോൺ ഉപയോഗം നിശ്ചിതസമയത്തും നിശ്ചിത സ്ഥലത്തും മാത്രമേ പാടുള്ളൂ. ഫോണിന്റെ അമിതമായ ഉപയോഗത്തെ തുടർന്ന് ജോലിയിൽ വീഴ്ച വരുത്തുന്ന സംഭവങ്ങൾ ഉണ്ടായതോടെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഗാർഹിക തൊഴിലാളികൾ തൊഴിൽ ഉടമയുടെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)