പ്രവാസികളുടെ ശ്രദ്ധക്ക്; നാട്ടിലെത്തിയാൽ ഈ ആവശ്യ രേഖകൾ ശരിയാക്കാൻ മറക്കരുത്
നല്ലൊരു ശതമാനം പ്രവാസികളും സ്കൂൾ അടച്ചതോടെ നാട്ടിലെത്തിക്കഴിഞ്ഞു. നാട്ടിലെത്തിയാൽ യാത്രകളാകും എല്ലാവരുടെയും പ്രധാനലക്ഷ്യം. എന്നാൽ തിരക്കിനിടയിൽ ചില കാര്യങ്ങൾ മറന്നുപോകരുത്. ആഘോഷങ്ങൾക്കും വിശ്രമത്തിനുമിടയിൽ ഒന്നോ രണ്ടോ ദിവസം ചില രേഖകൾ സംഘടിപ്പിക്കാനുള്ള സമയമായി മാറ്റണം. അവ ഏതൊക്കെയെന്ന് പരിശോധിക്കാം
പാൻ കാർഡ്
നിങ്ങൾ ഇതുവരെ പാൻ കാർഡ് എടുത്തിട്ടില്ലെങ്കിൽ ഉടൻ തന്നെ അപേക്ഷിക്കേണ്ടതുണ്ട്. സാമ്പത്തികകാര്യങ്ങൾ യഥാസമയം നടക്കണമെങ്കിൽ പാൻ കാർഡ് അത്യാവശ്യമാണ്.
ആധാർ കാർഡ്
ആധാർ എല്ലാകാര്യങ്ങൾക്കും ഇപ്പോൾ വളരെ അത്യാവശ്യമായി വേണ്ട ഒരു രേഖയാണ് . ഇതുവരെ ആധാർ കാർഡ് ലഭിച്ചിട്ടില്ലെങ്കിൽ എത്രയും വേഗം അപേക്ഷിക്കണം. ആധാർ കാർഡ് എടുത്തിട്ടുള്ളവർ അത് അപ്ഡേറ്റ് ചെയ്യണം.. അക്ഷയകേന്ദ്രങ്ങളിൽ പോയാൽ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. കുട്ടികൾക്കും ആധാർ കാർഡ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. പാസ്പോർട്ട് അനുസരിച്ചുള്ള വിവരങ്ങളല്ല ആധാർ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ അത് ഒരുപോലെയാക്കണം
പാസ്പോർട്ടിലെ തിരുത്ത്
പാസ്പോർട്ടിൽ കുടുംബപ്പേര് ഉൾപ്പെട്ടിട്ടില്ലെങ്കിൽ, കുടുംബപ്പേര് ഉള്ള പുതിയ പാസ്പോർട്ടിന് അപേക്ഷിക്കണം. അതിന് ആവശ്യമായ രേഖകൾ ശരിയാക്കണം. ജനന സർട്ടിഫിക്കറ്റിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അവ തിരുത്താനും സമയം കണ്ടെത്തണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)