ലോകത്തിലാദ്യമായി ത്രീ-ഡി പ്രിന്റഡ് ഇലക്ട്രിക് അബ്രകളുടെ ട്രയൽ യുഎഇയിൽ ആരംഭിച്ചു
ലോകത്തിലെ ആദ്യത്തെ ത്രീ-ഡി പ്രിൻ്റഡ് അബ്രകൾ ദുബായിൽ ട്രയൽ റൺ ആരംഭിച്ചു. ഇലക്ട്രിക് ബോട്ടുകൾക്ക് ഒരേസമയം 20 യാത്രക്കാരുമായി യാത്ര ചെയ്യാനും ഓപ്പറേഷൻ, മെയിൻ്റനൻസ് ചെലവുകൾ 30 ശതമാനം കുറയ്ക്കാനും കഴിയും. ബോട്ടിൻ്റെ പ്രവർത്തനം നിരീക്ഷിക്കുന്ന റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആണ് ട്രയൽ റൺ നടത്തുന്നത്. പരമ്പരാഗത രീതിയിൽ നിർമിച്ച ബോട്ടിന് 11 മീറ്റർ നീളവും 3.1 മീറ്റർ വീതിയും ഉണ്ട്. രണ്ട് 10 കിലോവാട്ട് മോട്ടോറുകളും ലിഥിയം ബാറ്ററികളും ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. ട്രയൽ റണ്ണിൽ ഇല്ക്ട്രിക് അബ്രയുടെ പ്രകടനം ഫൈബർഗ്ലാസ് അബ്രയുമായി താരതമ്യപ്പെടുത്തി നിരീക്ഷിക്കും. ഇലക്ട്രിക് അബ്രകൾ നിർമാണ സമയം 90 ശതമാനം കുറയ്ക്കുകയും സമുദ്ര ഗതാഗതത്തിനുള്ള ആർടിഎയുടെ പാരിസ്ഥിതിക സുസ്ഥിര മാർഗത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. ത്രീ-ഡി പ്രിൻ്റഡ് ബോട്ടുകളുടെ പരീക്ഷണ ഘട്ടത്തിന് പുറമേ, സുരക്ഷാ മാനദണ്ഡങ്ങളും മെച്ചപ്പെടുത്തുന്നതിനായി ദുബായ് ക്രീക്കിലെ പരമ്പരാഗത അബ്ര സ്റ്റേഷനുകൾ നവീകരിക്കും. ഈ സ്റ്റേഷനുകൾ പ്രതിവർഷം 14 ദശലക്ഷത്തിലധികം യാത്രക്കാർ ഉപയോഗിക്കുന്നതാണ്. നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകളുടെ മെച്ചപ്പെടുത്തൽ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ചില്ലറ വിൽപന സ്ഥലങ്ങൾ, ജീവനക്കാർക്കും ഓപ്പറേറ്റർമാർക്കും സൗകര്യങ്ങൾ, ബൈക്ക് റാക്കുകൾ കൂട്ടിച്ചേർക്കൽ, കാത്തിരിപ്പ് കേന്ദ്രങ്ങൾ മെച്ചപ്പെടുത്തുകയും വർധിപ്പിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ദുബായ് വാട്ടർ കനാലിൻ്റെ പൂർത്തീകരണത്തിനു ശേഷം സമുദ്ര ഗതാഗത മേഖല കൂടുതൽ പേർ ഉപയോഗപ്പെടുത്തുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)