Posted By user Posted On

ലക്ഷങ്ങൾ ശമ്പളം, വിസയും താമസവും ടിക്കറ്റും മെഡിക്കൽ ഇൻഷുറൻസും സൗജന്യം; യുഎഇയിലേക്ക് പറക്കാം, നിരവധി തൊഴിൽ അവസരങ്ങൾ

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് പുരുഷ നഴ്സുമാരുടെ ഒഴിവുകളിൽ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. യുഎഇയിലെ പ്രമുഖ ആശുപത്രിയുടെ അബുദാബിയിലെ ഇൻഡസ്ട്രിയൽ മെഡിക്കൽ ഡിവിഷനിലാണ് ഒഴിവുകളുള്ളത്.

80 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാർത്ഥികൾ ബിഎസ്സി നഴ്സിങ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് പാസായിരിക്കണം. ഐസിയു, എമർജൻസി, അർജൻറെ കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിങ് എന്നിവയിലേതിലെങ്കിലും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 40 വയസ്സിന് താഴെയുള്ളവർക്കാണ് അപേക്ഷകൾ അയയ്ക്കാനാകുക. ഡിഒഎച്ച് ലൈസൻസോ ഡിഒച്ച് ഡാറ്റാഫ്ലോ പോസിറ്റിവ് റിസൾട്ടോ ഉണ്ടായിരിക്കണം. എത്രയും വേഗം ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നവർക്ക് മുൻഗണന.

5,000 ദിർഹമാണ് പ്രതിമാസ ശമ്പളം. കൂടാതെ താമസസൗകര്യവും കമ്പനി നൽകും. വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടി വന്നാൽ ഭക്ഷണം സൗജന്യമായി നൽകും. ഇതിന് പുറമെ ഗതാഗത ചെലവുകളും കമ്പനി വക ഉണ്ടായിരിക്കും. പ്രതിവാരം 60 മണിക്കൂറാണ് ജോലി സമയം. വിസയും വിമാന ടിക്കറ്റും മെഡിക്കൽ ഇൻഷുറൻസും കമ്പനി നൽകും. വർഷത്തിൽ 30 ദിവസം ശമ്പളത്തോട് കൂടിയ അവധിയും ഉണ്ടായിരിക്കും.

താൽപ്പര്യമുള്ള, യോഗ്യരായ ഉദ്യോഗാർത്ഥികൾ അവരുടെ സിവി, ഡിഒഎച്ച് ലൈസൻസിൻറെ കോപ്പി, ഡിഒഎച്ച് ഡേറ്റാഫ്ലോ റിസൽട്ട് എന്നിവ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക. ജൂലൈ 20 ആണ് അപേക്ഷകൾ അയയ്ക്കാനുള്ള അവസാന തീയതി. ഇമെയിലിൽ സബ്ജക്ട് ലൈനായി മെയിൽ ഇൻഡസ്ട്രിയൽ നഴ്സ് ടു യുഎഇ എന്ന് ചേർക്കുക. www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് വിശദ വിവരങ്ങൾ അറിയാം. ഫോൺ നമ്പർ :0471-2329440/41/42 /45 / 6238514446.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *