യുഎഇയിൽ മരിച്ചയാളെ തിരിച്ചറിയാൻ സഹായം അഭ്യർഥിച്ച് പൊലീസ്
യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിയാൻ സഹായം അഭ്യർഥിച്ച് പൊലീസ്. അൽ മുഹൈസിന 2ൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഖിസൈസ് പൊലീസ് സ്റ്റേഷന് കൈമാറുകയോ കോൾ സെന്‍റർ നമ്പറായ 901ലോ അറിയിക്കണമെന്ന് ദുബൈ പൊലീസ് അഭ്യർഥിച്ചു.ദുബൈക്ക് പുറത്ത് നിന്ന് വിളിക്കുന്നവർ 04 എന്ന ഏരിയ കോഡ് കൂടി ചേർക്കണം. മൃതദേഹത്തിൽ നിന്ന് താമസ രേഖകളൊന്നും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് അഭ്യർഥന.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)