യുഎഇയിൽ ‘ജയ്വാൻ’ കാർഡ് വരുന്നു; പ്രവർത്തനസജ്ജമായി എ.ടി.എമ്മുകൾ
ആഗസ്റ്റ് അവസാനത്തോടെ യു.എ.ഇയിലെ 90 ശതമാനം സെയിൽസ് ടെർമിനലുകളിലും ‘ജയ്വാൻ’ ഡെബിറ്റ് കാർഡുകൾ സ്വീകരിക്കും. അൽ ഇത്തിഹാദ് പേമെൻറ് സി.ഇ.ഒ ജാൻ പിൽബൗർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ 40 ശതമാനം പോയൻറ് ഓഫ് സെയിൽസ് ടെർമിനലുകളും ജയ്വാൻ കാർഡ് സ്വീകരിക്കാൻ സജ്ജമായിക്കഴിഞ്ഞു. ആഗസ്റ്റ് അവസാനത്തോടെ നടപടികൾ 90 ശതമാനവും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.ഉപഭോക്താക്കൾക്കായി യു.എ.ഇയിൽ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്ന വിദേശ ബാങ്കുകൾക്കും ജയ്വാൻ ഡെബിറ്റ് കാർഡ് പുറത്തിറക്കാം. ഇതിനായി പ്രത്യേക ഫീസുകൾ ഇടപാടുകാരിൽ നിന്ന് ഈടാക്കിയേക്കില്ലെന്നാണ് സൂചന. വിസ, മാസ്റ്റർ കാർഡുകൾ പ്രവർത്തിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് നിലവിൽ ‘ജയ്വാൻ’ ഡെബിറ്റ് കാർഡിൻറെയും പ്രവർത്തനം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)