
ഗൾഫിൽ എണ്ണക്കപ്പൽ മറിഞ്ഞു, ഇന്ത്യക്കാരടക്കം 16 പേർക്കായി തെരച്ചിൽ
ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞു. 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 ജീവനക്കാരെ കാണാതായെന്ന് റിപ്പോർട്ട്. മൂന്ന് പേർ ശ്രീലങ്കൻ പൗരന്മാരാണ്. ദുബായിൽ നിന്ന് യമൻ തുറമുഖമായ ഏദനിലേക്ക് പുറപ്പെട്ട പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. വ്യവസായ തുറമുഖമായ ദുഖമിലെ റാസ് മദ്റാഖയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായാണ് കപ്പൽ മറിഞ്ഞത്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)