യുഎഇയിൽ മഴക്കെടുതിയിൽ വീട് തകർന്നവർക്ക് 1.5 കോടി ദിർഹം നഷ്ടപരിഹാരം
ഏപ്രിൽ മാസത്തിലുണ്ടായ മഴക്കെടുതിയിൽ വീടുകൾ തകർന്നവർക്ക് 1.5കോടി ദിർഹം നഷ്ടപരിഹാരം അനുവദിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഇതുവരെ 618 കേസുകൾക്ക് നഷ്ടപരിഹാരം നൽകിയതായി ഷാർജ ഗവൺമെൻറ് മീഡിയ ബ്യൂറോ അറിയിച്ചു.വീട് തകർന്നവർക്ക് നഷ്ടപരിഹാരം 50,000 ദിർഹം വീതമായി ഉയർത്താനും കഴിഞ്ഞ ദിവസം നിർദേശം നൽകി.ആകെ 15,33,0000 ദിർഹമാണ് നഷ്ടപരിഹാരമായി അനുവദിച്ചിട്ടുള്ളത്. ഇത് അർഹരായവർക്ക് എത്രയും വേഗത്തിൽ വിതരണം ചെയ്യണമെന്ന് ഷാർജ സോഷ്യൽ സർവിസസ് വകുപ്പിന് ശൈഖ് സുൽത്താൻ നിർദേശം നൽകി. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴക്കാണ് ഏപ്രിലിൽ യു.എ.ഇ സാക്ഷ്യം വഹിച്ചത്. ഇതിൽ വലിയ നാശനഷ്ടമാണ് ഷാർജ അടക്കമുള്ള എമിറേറ്റുകളിലെ ചില സ്ഥലങ്ങളിലുണ്ടായത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)