ആരാധകരെ ഞെട്ടിച്ച് ദുബൈ ഭരണാധികാരിയുടെ മകളുടെ പോസ്റ്റ്; ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവാഹമോചനം
യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ മകൾ ശൈഖ മഹ്റ ബിൻത് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ അത്യാഡംബരം നിറഞ്ഞ രാജകീയ വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ശൈഖ മഹ്റ തൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഫോളോവേഴ്സുമായി പങ്കുവെക്കാറുമുണ്ട്. ശൈഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമുമായുള്ള വിവാഹത്തിൻറെ ചിത്രങ്ങളും വീഡിയോയും ശൈഖ മഹ്റ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.എന്നാൽ ശൈഖ മഹ്റയുടെ പുതിയ പോസ്റ്റ് ഫോളോവേഴ്സിനെ ഞെട്ടിച്ചിരിക്കുകയാണ്. ശൈഖ് മനയുമായുള്ള വിവാഹബന്ധം വേർപിരിയിന്നുവെന്നാണ് ശൈഖ മഹ്റ പുതിയ പോസ്റ്റിൽ പറയുന്നത്.ശൈഖ മഹ്റ പങ്കുവെച്ച കുറിപ്പിൽ വിവാഹമോചനം നേടുന്നുവെന്ന് മൂന്ന് തവണ ആവർത്തിച്ചിട്ടുണ്ട്. നിമിഷങ്ങൾക്കകം തന്നെ പോസ്റ്റ് വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. അതേസമയം ഇരുവരും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നുണ്ട്. ഒരുമിച്ചുള്ള ചിത്രങ്ങൾ ഇവർ നീക്കം ചെയ്തിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ശൈഖ മഹ്റ മകളുമൊത്തുള്ള ചിത്രം പങ്കുവെച്ചിരുന്നു. ‘ഞങ്ങൾ രണ്ടുപേരും മാത്രം’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. 2023 ഏപ്രിലിലാണ് ശൈഖ മഹ്റയും ശൈഖ് മനയും ഔദ്യോഗികമായി വിവാഹവാർത്ത പ്രഖ്യാപിച്ചത്. 2024 മെയ് മാസത്തിൽ ഇവർക്ക് മകൾ പിറന്നു. ശൈഖ മഹ്റ ബിൻത് മന ബിൻ മുഹമ്മദ് അൽ മക്തൂം എന്നാണ് മകൾക്ക് നൽകിയ പേര്. ഈ വർഷം ഫെബ്രുവരിയിൽ ദമ്പതികൾ ജൻഡർ റിവീൽ ആഘോഷവും നടത്തിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)