പ്രവാസി മലയാളി ക്യാമറാമാൻ യുഎഇയിൽ നിര്യാതനായി
ഗൾഫ് മലയാളി മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വം സുനു കാനാട്ട് (57) യുഎഇയിൽ അന്തരിച്ചു. വിവിധ ചാനലുകളിൽ ന്യൂസ് കാമറാമാൻ ആയി പ്രവർത്തിച്ചിരുന്ന സുനു കോട്ടയം പാല സ്വദേശിയാണ്. സംസ്കാരം ജബൽഅലിയിലെ ശ്മശാനത്തിൽ നടക്കും. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിൽ കഴിയവേ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ: ശാരി. മകൾ: അഭിരാമി. ഗൾഫിൽ നിന്നുള്ള ആദ്യമലയാളം സാറ്റ്ലൈറ്റ് ചാനലായ മിഡിൽഈസ്റ്റ് ടെലിവിഷന്റെ കാമറമാൻ ആയാണ് ഗൾഫിലെത്തിയത്. പിന്നീട് സിറ്റി സെവൻ, ആവാസ് ടി.വി ഉൾപ്പെടെ വിവിധ ചാനലുകളിൽ ജോലി ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)