Posted By user Posted On

വിൻഡോസ് തകരാർ; ഇന്നും വിമാനങ്ങൾ റദ്ദാക്കി, റീബുക്കിങ്ങിനോ റീഫണ്ടിനോ തത്കാലം ഓപ്ഷനില്ല

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായത് ഇന്നും വിമാനസർവീസുകളെ ബാധിച്ചു. നെടുമ്പാശേരിയിൽ നിന്നുള്ള അഞ്ച് ഇൻഡിഗോ വിമാനങ്ങൾ ഇന്ന് റദ്ദാക്കി. മുംബൈ, ബംഗളരുവഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും ഉച്ചയ്ക്ക് 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കി. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്, ചെക്ക്-ഇൻ, ബോർഡിങ് പാസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ബുദ്ധിമുട്ടിലായതോടെയാണ് കമ്പനികളുടെ തീരുമാനം. വിൻഡോസ് തകരാർ തങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, ആകാശ, സ്പൈസ്ജെറ്റ് തുടങ്ങിയ പ്രമുഖ എയർലൈനുകളെല്ലാം അറിയിച്ചിരുന്നു.ചിലയിടങ്ങളിൽ പഴയത് പോലെ കൈകൊണ്ട് എഴുതിയാണ് ടിക്കറ്റ് നൽകിയത്. റീബുക്കിങ്ങിനോ റീഫണ്ടിനോ ഉള്ള ഓപ്ഷൻ താൽക്കാലികമായി ലഭ്യമല്ല. വിഷയം തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നും എയർലൈൻസ് വ്യക്തമാക്കി. എന്നാൽ, ബുക്ക് ചെയ്യാനോ, പണം മടക്കിലഭിക്കാനോ ഉള്ള സൗകര്യങ്ങൾ സജ്ജമാവാത്തത് പ്രതിഷേധത്തിന് വഴിവെച്ചു.10 ബാങ്കുകളെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും നേരിയതോതിൽ ബാധിച്ചതായി ആർ.ബി.ഐ പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *