യുഎഇ ട്രാൻസിറ്റ് വിസ ആർക്കൊക്കെ ലഭിക്കും, എടുക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
മറ്റൊരു രാജ്യത്തിലേക്കുള്ള യാത്രയ്ക്കിടയിൽ നിങ്ങൾ യുഎഇ വിമാനത്താവളം വഴിയാണ് പോവുന്നതെങ്കിൽ ഇവിടുത്തെ കാഴ്ചകൾ കാണാനും അനുഭവങ്ങൾ ആസ്വദിക്കാനുമുള്ള എളുപ്പവഴികളിലൊന്നാണ് ട്രാൻസിറ്റ് വിസ. വലിയ പ്രയാസമില്ലാതെയും ചുരുങ്ങിയ ചെലവിലും സ്വന്തമാക്കാൻ കഴിയും എന്നതാണ് ഇതിൻറെ സവിശേഷത.ട്രാൻസിറ്റ് വിസകൾ യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നീ എയർലൈനുകൾ വഴി മാത്രമേ നൽകൂ എന്നതും യുഎഇയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഇതിൻറെ നടപടിക്രമങ്ങൾ പൂർത്തിയാക്കണം എന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ദേശീയത വിസ രഹിത പ്രവേശനത്തിനോ വിസ ഓൺ അറൈവൽക്കോ യോഗ്യമാണോയെന്ന് പരിശോധിക്കുക പ്രധാനമാണ്.80 ലധികം രാജ്യങ്ങളിലെ പൗരന്മാർക്ക് 30 അല്ലെങ്കിൽ 90 ദിവസത്തേക്ക് വിസ രഹിത താമസത്തിന് യുഎഇയിൽ അനുമതിയുണ്ട്. ഇന്ത്യൻ പൗരൻമാർക്ക് യുഎസ് വിസിറ്റ് വിസയോ, ഗ്രീൻ കാർഡോ, യുകെയുടെയോ യൂറോപ്യൻ യൂണിയൻറെയോ താമസ വിസയോ ഉണ്ടെങ്കിൽ അവർക്കും ഓൺഅറൈവൽ വിസയ്ക്ക് അർഹതയുണ്ട്. അവയ്ക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധി വേണമെന്നും മാത്രം.വിസ രഹിത പ്രവേശനത്തിനോ മുൻകൂട്ടി അംഗീകരിച്ച വിസയ്ക്കോ യോഗ്യതയില്ലാത്തവർക്കാണ് ട്രാൻസിറ്റ് വിസ ആവശ്യമായി വരിക, 48 മണിക്കൂറിനും 96 മണിക്കൂറിനുമുള്ള ട്രാൻസിറ്റ് വിസകൾ യുഎഇയിൽ ലഭ്യമാണ്. യുഎഇ ആസ്ഥാനമായുള്ള ഒരു എയർലൈൻ വഴി നിങ്ങൾ വിസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കണം. ഈ വിസ നീട്ടാനോ പുതുക്കാനോ കഴിയില്ല.കുറഞ്ഞത് മൂന്ന് മാസത്തെ കാലാവധിയുള്ള പാസ്പോർട്ട്, വെളുത്ത പശ്ചാത്തലത്തിലുള്ള ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, യുഎഇയിൽ നിന്ന് പോവാൻ ഉദ്ദേശിക്കുന്ന മൂന്നാമത്തെ രാജ്യത്തിലേക്കുള്ള മുൻകൂർ ഫ്‌ളൈറ്റ് ടിക്കറ്റ് എന്നിവയുണ്ടെങ്കിൽ ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം എയർലൈനിൻറെ വെബ്‌സൈറ്റ് സന്ദർശിച്ച് അതിലെ ലിങ്ക് വഴി ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. കൂടാതെ, യുഎഇ വിമാനത്താവളത്തിലേക്കുള്ള യാത്രയും പുറത്തേക്കുള്ള യാത്രയും ഒരു ടിക്കറ്റിൽ (പിഎൻആർ) ആയിരിക്കണം. തുടർന്ന് പേയ്മെൻറ് നടത്തിക്കഴിഞ്ഞാൽ എയർലൈനുകൾ ട്രാൻസിറ്റ് വിസ നൽകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)