യുഎഇയിൽ ഡീസൽ ടാങ്കറും കാറും കൂട്ടിയിടിച്ചു; സഹോദരങ്ങളായ മുന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
ഞായറാഴ്ച ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സഹോദരങ്ങൾ മരിച്ചു. അപകടത്തിൽ മറ്റ് നാല് പേർക്ക് പരിക്കേറ്റതായി ഫുജൈറ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.ഫുജൈറയിലെ ദിബ്ബ ഗോബ് റോഡിൽ ഡീസൽ ടാങ്കറും സ്വകാര്യ കാറും കൂട്ടിയിടിച്ചാണ് ദാരുണമായ സംഭവം നടന്നത്.
അപകടത്തിൽ മരിച്ച മൂന്ന് കുട്ടികളുടെ പേരുവിവരങ്ങൾ ഫുജൈറ സെമിത്തേരി കാര്യാലയം അറിയിച്ചു.അഹമ്മദ് മുഹമ്മദ് അലി സയീദ് അൽ യമാഹി (1 വയസ്സ്), ഈദ് മുഹമ്മദ് അലി സഈദ് അൽ യമാഹി (5 വയസ്സ്), മീര മുഹമ്മദ് അലി സയീദ് അൽ യമാഹി (8 വയസ്സ്) എന്നിവരാണ് മരിച്ച മൂന്ന് സഹോദരങ്ങൾ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)