ആസിഫ് അലിക്ക് ഐക്യദാർഢ്യം; യുഎഇയിലെ ആഡംബര നൗകക്ക് നടന്റെ പേര്
സിനിമ നടൻ ആസിഫ് അലിക്ക് ഐക്യദാർഢ്യവുമായി ദുബൈയിലെ കമ്പനി. ആഡംബര നൗകക്ക് (യോട്ട്) നടന്റെ പേരിട്ടു.സംഗീത സംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിൻറെ പശ്ചാത്തലത്തിലാണ് ദുബൈ മറീനയിലെ വാട്ടർ ടൂറിസം കമ്പനിയായ ഡി3 യോട്ടിന്റെ തീരുമാനം. പത്തനംതിട്ട സ്വദേശികളായ സംരംഭകരാണ് ഡി3 കമ്പനിക്ക് നേതൃത്വം നൽകുന്നത്. ജില്ലയുടെ വാഹന രജിസ്ട്രേഷനിലെ 3 ഉൾപ്പെടുത്തിയാണ് കമ്പനിക്ക് പേരു നൽകിയത്.ആസിഫ് അലി വിവാദത്തെ കൈകാര്യം ചെയ്ത രീതിയോടുള്ള സ്നേഹവും ബഹുമാനവുമാണ് യോട്ടിന് പേരുനൽകാനുള്ള പ്രേരണയെന്ന് ഡി3 ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)