യുഎഇയിൽ വിമാന യാത്രക്കാർക്ക് സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് അറിയാൻ സൗകര്യം; എങ്ങനെയെന്ന് വിശദമായി നോക്കാം
യുഎഇയിൽ വിമാന യാത്രക്കാർക്ക് യാത്രക്ക് മുമ്പുതന്നെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാം.ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആണ് ഈ സൗകര്യം അവതരിപ്പിച്ചത്. ജി.ഡി.ആർ.എഫ്.എയുടെ വെബ്സൈറ്റിൽ ‘Inquiry for Smart Gate Registration എന്ന പേരിലാണ് പുതിയ സേവനം ലഭ്യമാക്കിയിട്ടുള്ളത്. സേവനം പൂർണമായും സൗജന്യമാണ്.സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കുന്നതിലൂടെ എമിഗ്രേഷൻ നടപടി സമയം കുറക്കാനും വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത് എളുപ്പമാക്കാനും സഹായിക്കും. യു.എ.ഇ പൗരന്മാർ, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) പൗരന്മാർ, ദുബൈ റെസിഡൻസ് വിസ ഉടമകൾ, മറ്റു വിസാ വിഭാഗങ്ങൾ എന്നിവർക്ക് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാം.
സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ പരിശോധിക്കാൻ:
- ജി.ഡി.ആർ.എഫ്.എ വെബ്സൈറ്റ് സന്ദർശിക്കുക.
- Inquiry for Smart Gate Registration https://search.app/H6eqWm5BYKqtp5v7A എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
- താഴെ പറയുന്ന വിവരങ്ങളിൽ ഏതെങ്കിലും ഒന്ന് നൽകുക:
പാസ്പോർട്ട് നമ്പർ
വിസ ഫയൽ നമ്പർ
യു.ഡി.ബി നമ്പർ
എമിറേറ്റ്സ് ഐ.ഡി വിവരങ്ങൾ
- ദേശീയത, ജനന തീയതി, ലിംഗഭേദം എന്നിവ രേഖപ്പെടുത്തുക
- Submit ക്ലിക്ക് ചെയ്യുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)