യുഎഇയിൽ സ്വന്തമായി ചികിത്സാകേന്ദ്രം, കല്യാണത്തിന് നാട്ടിലെത്തിയപ്പോൾ പിടിവീണു; ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി പിടിയിലായത് പ്രവാസി മലയാളി ഡോക്ടര്‍
അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി എക്സൈസ് അറസ്റ്റ് ചെയ്ത മലയാളി യുവാവ് ദുബൈയിലെ ആയുര്‍വേദ ഡോക്ടര്‍. വാഹന പരിശോധനക്കിടെയാണ് ദുബൈയില്‍ ഡോക്ടറായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അൻവർ ഷാ പിടിയിലായത്. മൈസൂർ – പൊന്നാനി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുന്ന സമയത്താണ് ഇയാൾ ലക്ഷങ്ങള്‍ വിലയുള്ള മെത്താംഫിറ്റമിനുമായി പിടിയിലായത്. എക്സൈസ് ചെക്ക്പോസ്റ്റില്‍ വച്ച് ബസിലെ യാത്രക്കാരെ പരിശോധിച്ചപ്പോഴാണ് ഇയാളെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്നു ഇയാളെന്നാണ് എക്സൈസ് പറയുന്നത്. ദുബൈയിൽ സ്വന്തമായി ആയുർവേദ ചികിത്സാകേന്ദ്രം നടത്തുന്ന അൻവർ ഷാ അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തിയത്. അഞ്ചു മാസം മുമ്പാണ് വിവാഹ ആവശ്യത്തിനായി ഇയാൾ നാട്ടിൽ വന്നത്. ഇയാൾ ദുബൈയിലും ലഹരിമരുന്ന് കേസുകളിൽ പിടിയിലായിരുന്നുവെന്നും ലഹരിക്കടത്ത് സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം ആരംഭിച്ചതായും എക്സൈസ് അധികൃതർ പറഞ്ഞു. 20 വർഷം വരെ കഠിനതടവ് ലഭിച്ചേക്കാവുന്ന കുറ്റമാണിത് .
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)