കൂടുതൽ ശക്തമായി യു.എ.ഇ പാസ്പോർട്ട്; റാങ്കിങ്ങിൽ കുതിച്ചുചാട്ടം
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനം നേടി യു.എ.ഇ. ഹെൻലി പാസ്പോർട്ട് സൂചികയിലാണ് യു.എ.ഇയുടെ നേട്ടം. 62ാം സ്ഥാനത്തുനിന്ന് 53 സ്ഥാനം മറികടന്നാണ് യു.എ.ഇ ഒമ്പതാമതെത്തിയത്. ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) നൽകിയ രേഖകളിൽ നിന്നാണ് ഹെൻലി ഏറ്റവും ശക്തമായ പാസ്പോർട്ടുകൾ നിർണയിക്കുന്നത്. ബിസിനസ്, ടൂറിസം രംഗത്ത് ആഗോള കേന്ദ്രമായി മാറാനുള്ള ഇമാറാത്തി സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഫലമാണ് പുതിയ നേട്ടമെന്ന് ഹെൻലി സി.ഇ.ഒ ഡോ. ജ്യൂർഗ് സ്റ്റീഫൻ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)