പറന്നുയരുന്നതിനിടെ വിമാനം തകർന്ന് വീണു; അഞ്ച് പേരുടെ മൃതദേഹം കണ്ടെടുത്തു
നേപ്പാളിൽ പറന്നുയരുന്നതിനിടെ വിമാനം തകർന്ന് വീണു. സംഭവത്തിൽ അഞ്ച് പേരുടെ മൃതദേഹം കണ്ടെടുത്തു. കാഠ്മണ്ഡുവിലെ ത്രിബുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ടേക് ഓഫിനിടെ വിമാനം തകര്‍ന്നു വീണത്. സൗര്യ എയര്‍ലൈൻസ് വിമാനമാണ് തകര്‍ന്നു വീണത്. ക്രു അംഗങ്ങളടക്കം 19 പേര്‍ വിമാനത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. സംഭവ സ്ഥലത്ത് പൊലീസും ഫയർഫോഴ്സും രക്ഷാപ്രപവർത്തനം നടത്തുന്നുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. റൺവേയിൽ നിന്ന് തെന്നിമാറിയതാണ് അപകടത്തിനിടയാക്കിയതെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)