Posted By user Posted On

സ്കൂളിലേക്ക് വേണ്ടതൊക്കെ വിലക്കുറവിൽ വാങ്ങാം; യുഎഇയിൽ ബാ​ക്​ ടു ​സ്കൂ​ൾ സ​മ്മ​ർ സെ​യി​ൽ

യുഎഇയിലെ പ്രവാസി കുട്ടികൾ ഉൾപ്പെടെ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നി​രി​ക്കെ സ്കൂളിലേക്ക് വേണ്ടതൊക്കെ വിലക്കുറവിൽ വാങ്ങാനിതാ അവസരം. കു​ട്ടി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ​തെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​ക്കി​ക്കൊ​ണ്ട്​ ‘ബാ​ക്​ ടു ​സ്കൂ​ൾ’ സ​മ്മ​ർ സെ​യി​ൽ ആ​രം​ഭി​ക്കു​ന്നു. ആ​ഗ​സ്റ്റ്​ ഒ​ന്നു​മു​ത​ൽ 11വ​രെ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്റ​റി​ലാ​ണ്​ വ​ൻ ഓ​ഫ​റു​ക​ളു​മാ​യി മേ​ള ആ​രം​ഭി​ക്കു​ന്ന​ത്.കു​ട്ടി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ വാ​ങ്ങാ​നാ​യി​ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കേ​ണ്ട​ത്​ ഒ​ഴി​വാ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ സു​വ​ർ​ണാ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്​ പ​രി​പാ​ടിലി​സ്​ എ​ക്സി​ബി​ഷ​നാ​ണ്​ ഒ​രു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച മേ​ള​യി​ൽ ഇ​ത്ത​വ​ണ​യും മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ളാ​ണ്​ അ​ണി​നി​ര​ക്കു​ന്ന​ത്​.സ​മ്മ​ർ സെ​യി​ലി​നോ​ട​നു​ബ​ന്ധി​ച്ച്​ ഒ​രു​ക്കു​ന്ന മേ​ള​യി​ൽ മു​തി​ർ​ന്ന​വ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ ബ്രാ​ൻ​ഡ​ഡ്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​സ്വാ​ദ്യ​ക​ര​മാ​യ പ​രി​പാ​ടി​ക​ളും സ​മ്മാ​ന​ങ്ങ​ളും മ​റ്റൊ​രു ആ​ക​ർ​ഷ​ണ​മാ​ണ്​.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *