Posted By user Posted On

യുഎഇയിലെ മാർ​ക്കറ്റിൽ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു

ഷാർ​ജ എ​മി​റേ​റ്റി​ലെ ദൈ​ദ്​ കോ​ട്ട​ക്ക്​ സ​മീ​പ​ത്തെ മാ​ർ​ക്ക​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നി​ര​വ​ധി ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. പു​ല​ർ​ച്ച 3.14ഓ​ടെ​യാ​ണ്​ തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച്​ അ​ധി​കൃ​ത​ർ​ക്ക്​ വി​വ​രം ല​ഭി​ച്ച​ത്. അ​തി​വേ​ഗം സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.പ​ര​മ്പ​രാ​ഗ​ത ഇ​മാ​റാ​ത്തി വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളാ​ണ്​ ക​ത്തി​ന​ശി​ച്ച​തെ​ന്ന്​ ഷാ​ർ​ജ സി​വി​ൽ ഡിഫൻസിനെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഫ​ർ​ണി​ച്ച​ർ, ഷെ​ൽ​ഫു​ക​ൾ, എ​യ​ർ ക​ണ്ടീ​ഷ​നി​ങ്​ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ച ക​ട​ക​ൾ മൂ​ന്ന് ദി​വ​സ​ത്തി​ന​കം ഒ​രു​ക്ക​ണ​മെ​ന്നാ​ണ്​ ഭ​ര​ണാ​ധി​കാ​രി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ക​ട​യു​ട​മ​ക​ൾ​ക്ക് പു​തി​യ ക​ട​ക​ൾ ന​ൽ​കാ​നും സാ​മ്പ​ത്തി​ക ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *