പൊലീസ് വേഷത്തിലെത്തി കവർച്ച; യുഎഇയിൽ നാലംഗ സംഘം പിടിയിൽ
പൊലീസ് വേഷത്തിലെത്തി ലാപ്ടോപ്പുകൾ കവർച്ച നടത്തിയ നാലംഗ സംഘം പിടിയിൽ. അറബ് വംശജരാണ് പിടിയിലായ മുഴുവൻ പ്രതികളും. പത്തുലക്ഷം ദിർഹം മൂല്യം വരുന്ന 1840 ലാപ്ടോപ്പുകളാണ് സംഘം കവർന്നത്.ലാപ്ടോപ്പുകളുമായ പോവുകയായിരുന്ന ഏഷ്യൻ വംശജനായ ഡ്രൈവറെ പൊലീസ് വേഷത്തിലെത്തിയ പ്രതികൾ പരിശോധനയുടെ പേരിൽ തടഞ്ഞുവെക്കുകയും ലാപ്ടോപ്പുകൾ കൈവശപ്പെടുത്തുകയുമായിരുന്നു. പിന്നീടാണ് വന്നവർ യഥാർഥ പൊലീസുകാരല്ലെന്ന് ഡ്രൈവർക്ക് മനസ്സിലായത്. പ്രമുഖ ട്രാൻസ്പോർട്ട് സർവിസ് കമ്പനിയുടെ ഡ്രൈവറാണ് കവർച്ചക്കിരയായത്. ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ വെച്ചാണ് കവർച്ച നടന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)