Posted By user Posted On

യുഎഇയിൽ സൈ​ബ​ർ ത​ട്ടി​പ്പുകൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യത്തിന്റെ ആ​പ്പി​ൽ പ​രാ​തി​പ്പെ​ടാം

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന​തി​നി​ടെ ഇ​ര​ക​ൾക്ക് വേ​ഗ​ത്തി​ൽ പ​രാ​തി​പ്പെ​ടു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം(​എം.​ഒ.​ഐ) ആ​പ്ലി​ക്കേ​ഷ​നി​ൽ സൗ​ക​ര്യം. പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർശി​ക്കാ​തെ വ്യ​ക്തി​ക​ൾക്കും സ്ഥാ​പ​ന​ങ്ങ​ൾക്കും ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ക്രി​മി​ന​ൽ കേ​സ് ഫ​യ​ൽ ചെയ്യാം. ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യു​ള്ള ക്രി​മി​ന​ൽ റി​പ്പോ​ർട്ട്സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ അ​പ​ക​ട സാ​ധ്യ​ത​ക​ൾ ത​ട​യാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ​രാ​തി​ക്കാ​ര​ന് പ​രാ​തി സ്വീ​ക​രി​ച്ച​തി​ൻറെ ര​സീ​ത് അ​തേ​സ​മ​യം ത​ന്നെ ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ തു​ട​ർ അ​ന്വേ​ഷ​ണ​ങ്ങ​ൾക്കും എ​ളു​പ്പ​മാ​കും
ആ​പ്ലി​ക്കേ​ഷ​നി​ൽ പ്ര​വേ​ശി​ച്ച് സ്ക്രീ​നി​ൻറെ ചു​വ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് തി​ര​ഞ്ഞെ​ടു​ത്ത് ക്ലി​ക്ക് ചെ​യ്യു​ന്ന​താ​ണ് പ​രാ​തി ന​ൽകു​ന്ന​തി​ൻറെ പ്ര​ഥ​മ​പ​ടി. തു​ട​ർന്ന് ക്രി​മി​ന​ൽ റി​പ്പോ​ർട്ടു​ക​ളു​ടെ സേ​വ​നം തി​ര​ഞ്ഞെ​ടു​ത്ത് പ്ല​സ് ചി​ഹ്നം അ​മ​ർത്താം. നി​ബ​ന്ധ​ന​ക​ളും വ്യ​വ​സ്ഥ​ക​ളും അം​ഗീ​ക​രി​ക്കു​ക. ഓ​ഡി​യോ, വി​ഡി​യോ, ഇ​മേ​ജ് തു​ട​ങ്ങി​യ​വ അ​റ്റാ​ച്ച് ചെ​യ്ത് മാ​പ്പി​ൽ സം​ഭ​വ​ത്തി​ൻറെ സ്ഥ​ലം നി​ർണ​യി​ക്കു​ക.പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ​യും പ​ക​ർപ്പും പ​രി​ഷ്ക​രി​ച്ച വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും അ​റ്റാ​ച്ച് ചെ​യ്യു​ക. സേ​വ് ചെ​യ്ത് അ​റ്റാ​ച്ച്മെ​ൻറ് പ്ര​ക്രി​യ പൂ​ർത്തി​യാ​ക്കി വി​ശ​ദാം​ശ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്ത് സു​ര​ക്ഷാ സ്ഥി​രീ​ക​ര​ണ ചി​ത്രം തി​ര​ഞ്ഞെ​ടു​ക്കു​ക​യും സെ​ൻഡ് ഒ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ പ​രാ​തി​ക്കാ​ര​ൻറെ അ​ഭ്യ​ർഥ​ന​യു​ടെ ര​സീ​ത് ല​ഭി​ക്കു​ക​യും ചെ​യ്യും. അ​ന്വേ​ഷ​ണം തു​ട​ങ്ങു​ന്ന​താ​യ അ​റി​യി​പ്പും പ​രാ​തി​ക്കാ​ര​ന് ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *