പൈതലിന് കരുതൽ; നവജാത ശിശുവിന്റെ മെഡിക്കൽ പരിശോധനക്ക് പുതിയ മാർഗ രേഖ പുറത്തിറക്കി യുഎഇ
നവജാത ശിശുക്കളുടെ മെഡിക്കൽ പരിശോധനകളുമായി ബന്ധപ്പെട്ട് പൊതു-സ്വകാര്യ ആശുപത്രികൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി ആരോഗ്യ, പ്രതിരോധ മന്ത്രാലയം. രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ മെഡിക്കൽ പരിശോധനാ നടപടിക്രമങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. രക്ത പരിശോധന, ജനിതക രോഗനിർണയം, മെറ്റാബോളിക്, എൻഡോക്രൈൻ ഡിസോർഡർ, കേൾവി വൈകല്യങ്ങൾ, ഹൃദയ വൈകല്യങ്ങൾ, മറ്റ് ഗുരുതര വൈകല്യങ്ങൾ എന്നിവക്കുള്ള സൂക്ഷ്മ പരിശോധനകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് പുതിയ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.നവജാത ശിശുക്കൾക്ക് ആവശ്യമായ ലബോറട്ടറി, ക്ലിനിക്കൽ പരിശോധനകളുടെ പട്ടിക തയാറാക്കുന്നതിലൂടെയും രാജ്യവ്യാപകമായി റഫറൻസ് ലബോറട്ടറികൾ തിരിച്ചറിയുന്നതിലൂടെയും തുടക്കത്തിലെയുള്ള ആരോഗ്യ സങ്കീർണതകൾ തടയാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)