ഗതാഗതം കൂടുതൽ സുഗമമാകും; യുഎഇയിൽ രണ്ട് പുതിയ സാലിക് ഗേറ്റുകൾ കൂടി വരുന്നു
ദുബൈ എമിറേറ്റിലെ റോഡുകളിൽ ടോൾ പിരിക്കുന്നതിന് രണ്ട് പുതിയ ‘സാലിക്’ ഗേറ്റുകൾ നവംബറോടെ സ്ഥാപിക്കും. അൽഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും ശൈഖ് സായിദ് റോഡിലെ അൽ മെയ്ദാൻ സ്ട്രീറ്റിനും ഉമ്മുൽശീഫ് സ്ട്രീറ്റിനുമിടയിലെ അൽ സഫ സൗത്തിലുമാണ് ഗേറ്റുകൾ വരുന്നത്. പുതിയ ഗേറ്റുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ എമിറേറ്റിലെ ആകെ ടോൾ ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആകും. പുതിയ ഗേറ്റുകൾ വരുന്നതോടെ പ്രധാന റൂട്ടുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ ചിലത് ബദൽ റൂട്ടുകൾ ഉപയോഗിക്കുകയും, ഇതുവഴി റോഡിൽ തിരക്ക് കുറയുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.ഓരോ തവണയും വാഹനം സാലിക് ടോൾ ഗേറ്റിലൂടെ കടന്നുപോകുമ്പോൾ വാഹന ഉടമയുടെ പ്രീപെയ്ഡ് ടോൾ അക്കൗണ്ടിൽ നിന്ന് നാല് ദിർഹമാണ് ടോൾ ഫീസ് ഈടാക്കുക. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ വഴി വാഹനത്തിലെ സാലിക് സ്റ്റിക്കർ ടാഗ് സ്കാൻ ചെയ്താണ് നിരക്ക് ഈടാക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)