Posted By user Posted On

യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ ഹൃദയാഘാതം മൂലം പ്രവാസി മലയാളി നിര്യാതനായി

സന്ദർശനവിസയിൽ ദുബായിലെത്തിയ മലയാളി താമസ സ്ഥലത്ത് മരണപ്പെട്ടു. വടകര മംഗലാട് സ്വദേശി പരേതനായ തേറത്ത് കുഞ്ഞബ്ദുള്ളയുടെയും സഫിയയുടേയും മകൻ അഫ്നാസാണ് (39 ) മരിച്ചത്. ഇന്നലെ ജൂലൈ 26 ന് വൈകീട്ട് 4 മണിക്ക് ദുബായിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. ഇന്നലത്തെ രാത്രിയിലുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകീട്ടുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോ​ഗമിക്കുകയാണെന്ന് സുഹൃത്തുക്കളും ‌കെഎംസിസി പ്രവർത്തകരും അറിയിച്ചു. ഭാര്യ പേരാമ്പ്രയിലെ നേരമ്പാട്ടിൽ ഇമ്പിച്ചി ആലിഹാജിയുടെ മകൾ അശിദത്ത്, മക്കൾ ഹയിറ,ഹൈറിക്ക്. സഹോദരി തസ്നിമ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *