Posted By user Posted On

എ​മി​റേ​റ്റൈ​സേ​ഷ​ൻറെ പേ​രി​ൽ തട്ടിപ്പ്: മുന്നറിയിപ്പുമായി യുഎഇ മന്ത്രാലയം

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കുംഎ​മി​റേ​റ്റൈ​സേ​ഷ​ൻറെ പേ​രി​ൽ വ​ഞ്ച​നാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ​തി​രെ മാ​ന​വ വി​ഭ​വ​ശേ​ഷി, സ്വ​ദേ​ശി​വ​ത്ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ൻറെ മു​ന്ന​റി​യി​പ്പ്. എ​മി​റേ​റ്റൈ​സേ​ഷ​ൻ സം​വി​ധാ​ന​ത്തെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യു​മെ​ന്നും ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പി​ലാ​യെ​ന്ന് വ്യാ​ജ അ​വ​കാ​ശ​വാ​ദം ന​ട​ത്തു​ക, നാ​ഫി​സ്​ പ​ദ്ധ​തി​യി​ലെ നേ​ട്ട​ങ്ങ​ൾ​ക്കാ​യി തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക, നാ​ഫി​സി​ന്​ കീ​ഴി​ൽ വ​ർ​ക്​ പെ​ർ​മി​റ്റും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും നേ​ടി​യ​ശേ​ഷം ഗു​ണ​ഭോ​ക്താ​വ്​ ജോ​ലി​ക്ക്​ ചേ​രാ​തി​രി​ക്കു​ക, ഗു​ണ​ഭോ​ക്താ​വ്​ സ്ഥി​ര​മാ​യി ജോ​ലി ചെ​യ്യാ​തി​രി​ക്കു​ക, നി​യ​മ​പ​ര​മാ​യ കാ​ര​ണ​മി​ല്ലാ​തെ ഗു​ണ​ഭോ​ക്താ​വ്​ ജോ​ലി അ​വ​സാ​നി​പ്പി​ക്കു​ക​യും അ​ത്​ ക​മ്പ​നി അ​റി​യി​ക്കാ​തി​രി​ക്കു​ക​യും ​ചെ​യ്യു​ക, നാ​ഫി​സ്​ അം​ഗീ​ക​രി​ച്ച ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ പൗ​ര​ൻറെ ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ സം​ഭ​വി​ക്കു​ന്ന മാ​റ്റം റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തി​രി​ക്കു​ക എ​ന്നി​വ​യെ​ല്ലാം എ​മി​റേ​റ്റൈ​സേ​ഷ​ൻറെ പേ​രി​ലു​ള്ള ത​ട്ടി​പ്പാ​യി ക​ണ​ക്കാ​ക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *