യുഎഇയിൽ സ്വദേശിവത്കരണ നിയമം ലംഘിച്ച സ്വകാര്യ കമ്പനിക്ക് ഒരു കോടി ദിർഹം പിഴ
സ്വദേശിവത്കരണ നിയമം ലംഘിച്ച സ്വകാര്യ കമ്പനിക്ക് അബൂദബി മിസ്ഡിമിനർ കോടതി ഒരു കോടി ദിർഹം പിഴ. 113 പൗരന്മാരെ നിയമിച്ചതായി കാണിച്ച കമ്പനിക്കെതിരെയാണ് നടപടി. എമിറേറ്റൈസേഷൻ ലക്ഷ്യം പൂർത്തിയാക്കാനായി യഥാർഥമല്ലാത്ത പദവികളിൽ നിയമനം നടത്തിയതായാണ് കമ്പനി കാണിച്ചത്. നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൻറെ ഭാഗമായാണ് കനത്ത പിഴ ചുമത്തിയിരിക്കുന്നത്. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം കമ്പനിയുടെ എമിറേറ്റൈസേഷൻ നടപടിക്രമങ്ങളിലെ ഗുരുതരമായ ലംഘനങ്ങൾ നിരീക്ഷിച്ചു വരുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)