യുഎഇയിൽ യാത്രക്കിടെ ടയർ പൊട്ടി വാനും ട്രക്കും തലകീഴായി മറിഞ്ഞ് അപകടം
യുഎഇയിൽ ടയർ പൊട്ടിത്തെറിച്ചുണ്ടായ വാഹനാപകടങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ച് അബുദാബി പൊലീസ്. രണ്ട് വ്യത്യസ്ത അപകടങ്ങളാണ് 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഉള്ളത്. ആദ്യത്തെ 20 സെക്കൻ്റിനുള്ളിൽ, ഒരു മിനി വാൻ അതിവേഗ പാതയിലൂടെ മുന്നോട്ട് പോകുന്നത് കാണാം, പെട്ടെന്ന് ടയറുകൾ പൊട്ടി, നിയന്ത്രണം വിട്ട് മറ്റൊരു കാറിലേക്ക് ഇടിക്കാൻ പോയെങ്കിലും വാഹനം തെന്നിമാറുകയായിരുന്നു. വാഹനത്തിൻ്റെ നിയന്ത്രണം വീണ്ടെടുക്കാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും ടയർ പൊട്ടിയത് ശക്തമായതിനാൽ മിനിവാൻ ബാരിയറിൽ ഇടിച്ചു നിന്നു. രണ്ടാമത്തെ ക്ലിപ്പിൽ, ഒരു മിനി ട്രക്ക്, അതിൻ്റെ ടയറുകൾ പെട്ടെന്ന് പൊട്ടിത്തെറിച്ചപ്പോൾ വലത് ലെയ്നിലൂടെ പോയ ട്രക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒന്നിലധികം പാതകളിലൂടെ കടന്നുപോകുകയും ഒടുവിൽ തടസ്സത്തിൽ ഇടിക്കുകയും ചെയ്തു. വാഹനങ്ങളുടെ ടയറുകൾ പരിശോധിക്കുകയും വലിയ ഗതാഗത അപകടങ്ങൾക്ക് കാരണമാകുന്ന കേടുപാടുകളോ വിള്ളലുകളോ ഇല്ലെന്ന് ഉറപ്പാക്കാൻ ഡ്രൈവറുമാരോട് അബുദാബി പൊലീസ് ആവശ്യപ്പെട്ടു. ദീർഘ ദൂര യാത്രകളിൽ വാഹനങ്ങൾക്ക് അനുയോജ്യമായ ടയറുകൾ ഉപയോഗിക്കാനും വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിക്കുന്നു, ഉപയോഗിച്ച ടയറിൻ്റെ അനുയോജ്യത, അളവ്, താപനില, ഉചിതമായ ലോഡ്, നിർമ്മാണ വർഷം, ദീർഘദൂര യാത്രകൾക്ക് അവരുടെ വാഹന ടയറുകളുടെ അനുയോജ്യത എന്നിവ ഉറപ്പാക്കാനും അധികൃതർ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)