വിലക്കിഴിവിൽ വാങ്ങാം, വേണ്ടതെല്ലാം ഒരുകുടക്കീഴിൽ; യുഎഇയിൽ ബാക്ക് ടു സ്കൂൾ ആൻഡ് സമ്മർ സെയിൽ
10 ദിവസം നീണ്ടുനിൽക്കുന്ന നാലാമത് ‘ബാക്ക് ടു സ്കൂൾ ആൻഡ് സമ്മർ സെയിലി’ന് ഇന്ന്തുടക്കമാകും.ആഗസ്റ്റ് 11 വരെ ഷാർജ എക്സ്പോ സെന്ററിലാണ് വൻ ഓഫറുകളുമായി മേള ആരംഭിക്കുന്നത്. ലിസ് എക്സിബിഷനാണ് മേള ഒരുക്കുന്നത്. സ്കൂൾ കുട്ടികൾക്ക് ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിക്കൊണ്ടാണ് മേള ആരംഭിക്കുന്നത്. മുൻനിര ബ്രാൻഡുകളാണ് മേളയിൽ ഇത്തവണയും അണിനിരക്കുന്നത്. സ്കൂൾ അവശ്യസാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചർ, ഏറ്റവും പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്റ്റൈലിഷ് പാദരക്ഷകൾ, ജീവിതശൈലി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപന്നങ്ങൾ ഇവിടെ വിലക്കിഴിവോടെ സ്വന്തമാക്കാം.
രാവിലെ 11 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്ന വിൽപന മേളയിൽ പ്രവേശനത്തിന് അഞ്ച് ദിർഹമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പാർക്കിങ് സൗജന്യമാണ്.നാലുവർഷം മുമ്പാണ് എക്സ്പോ സെൻററിൽ സമ്മർ സെയിൽ ആരംഭിക്കുന്നത്. രാജ്യത്തെ മുൻനിര റീട്ടെയ്ലർമാരുടെ സാന്നിധ്യവും വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഒരേ സ്ഥലത്ത് ലഭ്യമാകുന്നതുമാണ് മേളയെ ജനപ്രിയമാക്കിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)