വയനാട് ദുരന്തം; ഉറ്റവരുടെ വേർപാടിൽ തേങ്ങി യുഎഇയിലെ പ്രവാസി മലയാളി
വയനാട് ദുരന്തത്തിൽ നഷ്ടമായ ഉറ്റവരെക്കുറിച്ച് ആലോചിച്ച് തേങ്ങുകയാണ് ദുബൈയിൽ പ്രവാസിയായ ഷാജഹാൻ. നിലവിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഉറ്റവരായ നിരവധി പേരുടെ മരണ വാർത്ത കേട്ട ഞെട്ടലിലാണീ യുവാവ്. ദുബൈയിൽ ഡ്രൈവറായ ഷാജഹാൻ കുട്ടിയത്തിൻറെ കുടുംബം താമസിക്കുന്നത് ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലൊന്നായ ചൂരൽമലയിലാണ്.ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഷാജഹാൻറെ അമ്മാവൻറെ ഭാര്യാ മാതാവ്, ഇവരുടെ മകൾ, മറ്റ് ബന്ധുക്കൾ എന്നിവരെല്ലാം മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ഉറ്റ സുഹൃത്തുക്കളായ ഹരിദാസ്, ഉനൈസ്, സത്താർ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. അടുത്ത സുഹൃത്തുക്കളിൽ ഒരാളായ പ്രജീഷിൻറെ മൃതദേഹം ഇന്നലെ ലഭിച്ചു. നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞ് ഒരു മാസം മുമ്പാണ് ഇദ്ദേഹം ദുബൈയിൽ തിരിച്ചെത്തിയത്. സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കുമൊപ്പമുള്ള നല്ല ഓർമകൾ മനസിൽ നിന്ന് മായും മുമ്പാണ് ദുരന്ത വാർത്തകൾ എത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
.
Comments (0)