Posted By user Posted On

യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ്

യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ െഎഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റി രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തേയ്ക്ക് താമസ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് പിഴയൊന്നും കൂടാതെ സ്വന്തം നാട്ടിലേയ്ക്ക് പോകാനുള്ള ഗ്രേസ് പിരിയഡ് ആണ് പ്രഖ്യാപിച്ചത്. ഇൗ കാലയളവിൽ നിയമലംഘകർക്ക് സ്വന്തം താമസ രേഖകൾ നിയമപരമാക്കുകയോ പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചുപോവുകയോ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ െഎഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റി ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *