താമസ വിസ നിയമലംഘകർക്ക് ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ; പിഴ അടക്കാതെ രാജ്യം വിടാം
താമസ വിസയുടെ കാലാവധി കഴിഞ്ഞശേഷവും അനധികൃതമായി താമസിക്കുന്ന വിദേശികൾക്ക് രാജ്യം വിടാൻ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ. ഇളവ് അനുവദിച്ചത് സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ് .അനധികൃത താമസക്കാർക്ക് ഇക്കാലയളവിൽ പിഴ അടക്കാതെ രാജ്യം വിടുകയോ ഫെഡറൽ നിയമം അനുസരിച്ച് താമസ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരുകയോ ചെയ്യാനുള്ള അവസരമുണ്ടാകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു.ആനുകൂല്യം ലഭിക്കുന്നതിനായി വിദേശികളുടെ എൻട്രി, റെസിഡൻസ് നിയമം ലംഘിക്കുന്നവർക്കെതിരെ ചുമത്തിയ പിഴ ഒഴിവാക്കാനോ കുറക്കാനോ ആവശ്യപ്പെട്ട് നിയമലംഘകർ അതോറിറ്റിക്ക് അപേക്ഷ സമർപ്പിക്കണം. ഇതോടൊപ്പം അപേക്ഷകരുടെ പാസ്പോർട്ട്, നിയമം ലംഘിക്കാനും പിഴ ഒടുക്കാതിരിക്കാനുള്ള കാരണം എന്നിവ വ്യക്തമാക്കിയിട്ടുള്ള കത്ത്, പിഴ കമ്മിറ്റി ആവശ്യപ്പെടുന്ന മറ്റ് രേഖകൾ എന്നിവ ഹാജരാക്കണം. അബൂദബി ജനറൽ അഡ്മിനിസ്ട്രേഷനിലെ അൽ അവീർ സെൻററുകളിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ രാത്രി ഏഴുവരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 വരെയും ഉച്ചക്ക് 2.30 മുതൽ രാത്രി ഏഴുവരെയും സേവനം ലഭ്യമായിരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)