Posted By user Posted On

ആകാശത്തെ അത്ഭുത പ്രതിഭാസം; യുഎഇ നിവാസികൾക്ക് ഡാവിഞ്ചി ​ഗ്ലോ ദൃശ്യമാകും, എന്താണെന്ന് അറിയേണ്ടേ

യുഎഇ നിവാസികൾക്ക് പ്രപഞ്ച പ്രതിഭാസമായ ‘ഡാവിഞ്ചി ​ഗ്ലോ’ ദൃശ്യമാകും. ഓ​ഗസ്റ്റ് മാസത്തിലാണ് ആകാശത്തെ ഈ അത്ഭുത പ്രതിഭാസം യുഎഇയിൽ കാണാൻ സാധിക്കുക. സാധാരണയായി അമാവാസി കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇത് കൂടുതലായും ദൃശ്യമാകുന്നത്. യുഎഇയിലെ അടുത്ത അമാവാസി ഓഗസ്റ്റ് 4 നാണ്.‘ഡാവിഞ്ചി ഗ്ലോ’ അല്ലെങ്കിൽ ‘എർത്ത്‌ഷൈൻ’ എന്നത് ചന്ദ്രന്റെ ഒരു വശത്ത് അതിശക്തമായ ഒരു തിളക്കം പ്രത്യക്ഷപ്പെടുകയും അത് പ്രകാശപൂരിതമാകുകയും ചെയ്യുന്ന പ്രതിഭാസമാണ്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇത് സംബന്ധമായ വിശദീകരണം നൽകിയതിനാൽ ലിയോനാർഡോ ഡാവിഞ്ചിയുടെ പേരിലാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.ഈ അത്ഭുത പ്രതിഭാസം സൂര്യോദയത്തിന് തൊട്ടുമുമ്പും സൂര്യാസ്തമയത്തിന് ശേഷവും മാത്രമേ ദൃശ്യമാകൂ. ഏകദേശം 500 വർഷങ്ങൾക്ക് മുമ്പ് ലിയോനാർഡോ ഡാവിഞ്ചി “ഡാവിഞ്ചി ഗ്ലോ” എന്നറിയപ്പെടുന്ന വിചിത്രമായ തിളക്കം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് നാസ പറയുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *