
യുഎഇയിൽ ചെറുവാഹനങ്ങൾക്ക് സൗജന്യ പരിശോധന: ഈ സ്ഥലങ്ങളിൽ പരിശോധനകൾ ലഭ്യമാവും
വേനൽക്കാലത്ത് ഭാരംകുറഞ്ഞ വാഹനങ്ങൾക്കായി അബൂദബി പൊലീസും അഡ്നോക് ഡിസ്ട്രിബ്യൂഷനും ചേർന്ന് സൗജന്യ പരിശോധന സേവനത്തിന് തുടക്കം കുറിച്ചു. 12 ഇടങ്ങളിലാവുംഅഡ്നോക്കിൻറെ വിതരണ സർവിസ്, വാഹന പരിശോധന കേന്ദ്രങ്ങളിലായി പരിശോധനകൾ ലഭ്യമാക്കുക. പരിശോധനക്ക്എൻജിൻ ഓയിൽ, ബ്രേക്ക് ഫ്ലൂയിഡ്, എയർ ഫിൽട്ടർ തുടങ്ങിയവയാണ് വിധേയമാക്കുക. വേനൽക്കാലത്ത് ഡ്രൈവർമാരുടെയും റോഡിലെ മറ്റ് യാത്രികരുടെയും സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. അബൂദബി പൊലീസും അഡ്നോക്കും ചേർന്ന് സഞ്ചരിക്കുന്ന വാഹന പരിശോധന കേന്ദ്രവും പ്രവർത്തിപ്പിച്ചു വരുന്നുണ്ട്.കേന്ദ്രത്തിൻറെ സേവനംഎമിറേറ്റിൽ രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് ലഭ്യമാവുക. കേന്ദ്രത്തിൻറെ സേവനത്തിന് ഫീസ്ക മ്പനികൾക്ക് 400 ദിർഹവും വ്യക്തികൾക്ക് 200 ദിർഹവുമാണ് നിശ്ചയിച്ചിരിക്കുന്നത്.സേവനം800300 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അഭ്യർഥിക്കാം. സേവനം അഭ്യർഥിച്ച് മണിക്കൂറുകൾക്കുള്ളിൽ മികച്ച പ്രതികരണം ലഭിക്കുമെന്നും ഇതിലൂടെ ആളുകൾക്ക് സമയലാഭമുണ്ടാകുമെന്നും ബ്രിഗേഡിയർ ജനറൽ അൽ അമീരി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)