ദുബായിൽ പെൺവാണിഭം, ഇരയായത് സിനിമ-സീരിയൽ നടിമാർ അടക്കം 50-ഓളം പേർ; ക്ലബ് ഉടമയായ മലയാളി അറസ്റ്റിൽ
ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായിൽ പെൺവാണിഭത്തിനിരയാക്കിയ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. 50-ഓളംപേർ ഇവരുടെ വലയിൽക്കുരുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ സിനിമ, സീരിയൽ നടിമാർ ഉൾപ്പെടെയുണ്ട്. ദുബായിൽ ദിൽറുബ എന്നപേരിൽ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തൻകോട്ടിനെ(56)യാണ് പിടിയിലായത്. ഇയാളെ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് അറസ്റ്റുചെയ്ത് ചെന്നൈയിലെത്തിച്ച ഇയാളെ ചെന്നൈ പോലീസ് കമ്മിഷണർ എ. അരുണിന്റെ ഉത്തരവുപ്രകാരം ഇയാളെ ഗുണ്ടാനിയമംചുമത്തി തടങ്കലിലിട്ടു.സംഘത്തിന്റെ ഇടനിലക്കാരായ മടിപ്പാക്കം സ്വദേശി എം. പ്രകാശ് രാജ് (24), തെങ്കാശി സ്വദേശി കെ. ജയകുമാർ (40), തൊരൈപ്പാക്കം സ്വദേശി എ. ആഫിയ (24) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഇവരിൽനിന്നു കിട്ടിയ വിവരമനുസരിച്ചാണ് മുസ്തഫയ്‌ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.ഗൾഫ് രാജ്യങ്ങളിൽ ഹോട്ടലുകളിൽ ജോലി വാഗ്ദാനംചെയ്തും നൃത്തപരിപാടിക്ക് വൻതുക പ്രതിഫലം വാഗ്ദാനംചെയ്തുമാണ് ഇവർ പെൺകുട്ടികളെ കടത്തുന്നത്. ദുബായിലെത്തുന്നവർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ക്ലബ്ബുകളിൽ അശ്ലീലനൃത്തം ചെയ്യുന്ന ജോലിയാണ് ലഭിക്കുക. ചിലരെ ലൈംഗികത്തൊഴിലിലേക്കു വിടും. ദുബായിൽനിന്നു രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ യുവതി നൽകിയ പരാതിയിൽ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺവാണിഭസംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)