യുഎഇയിൽ ജയിലിൽ കഴിയുന്നത് 2308 ഇന്ത്യക്കാർ
യുഎഇയിൽ ജയിലിൽ കഴിയുന്നത് 2308 ഇന്ത്യക്കാർ. വിദേശരാജ്യങ്ങളിൽ ആകെ ജയിലിൽ കഴിയുന്നത് 9728 ഇന്ത്യക്കാരാണ്. യുഎഇ യിൽ 2308 പേർ തടവിൽ കഴിയുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സൗദി അറേബ്യയിൽ 2594 ഇന്ത്യൻ പൗരന്മാർ, നേപ്പാളിൽ 1282, ഖത്തറിൽ 588, മലേഷ്യയിൽ 379, ബഹ്റൈനിൽ 313, ചൈനയിൽ 174, പാകിസ്താനിൽ 42, അഫ്ഗാനിസ്താനിൽ എട്ട് എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. നിലവിൽ 31 രാജ്യങ്ങളുമായി തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ഇന്ത്യക്ക് കരാറുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)