വയനാട് ദുരന്തം; സഹായവുമായി യുഎഇയിൽ നിന്ന് ഇമറാത്തി സഹോദരിമാർ
വയനാട് ദുരന്തത്തിൽ വീടും സ്വത്തും നഷ്ട്ടപ്പെട്ട ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുഎഇയിലെ ഇമാറാത്തി സഹോദരിമാർ. നൂറയും മറിയയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് ഇവർ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ മലയാളം പറഞ്ഞ് വൈറലായിരുന്നു. സംഭാവന തുക ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ മലയാളം പറഞ്ഞുള്ള വിഡിയോകൾക്ക് കേരളത്തിൽനിന്ന് വലിയ രീതിയിലുള്ള ഫോളോവേഴ്സുമുണ്ട്. നിരവധി പ്രവാസികളാണ് ഇതിനകം തന്നെ സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)