Posted By user Posted On

വയനാടിന് കൈത്താങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി കേരളത്തിന്റെ പാകിസ്ഥാനി മരുമകൻ

സമാനതകളില്ലാത്ത ദുരന്തത്തിന് കേരളം സാക്ഷിയാകുമ്പോൾ ദുരിതബാധിതരായ വയനാട് ജനതക്കായി നാനാതുറകളിൽ നിന്ന് സഹായം ലഭിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി പ്രമുഖ വ്യക്തികളും സിനിമാ താരങ്ങളും സാധാരണക്കാരുമെല്ലാം വയനാടിനായി സംഭാവനകൾ നൽകി വരികയാണ്. മലയാളികൾ ഒന്നിച്ച് വയനാടിൻറെ അതിജീവനത്തിന് കൈത്താങ്ങാകുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരിക്കുകയാണ് പാകിസ്ഥാൻ സ്വദേശിയും. പാക് സ്വദേശിയും സോഷ്യൽ മീഡിയയിലെ വൈറൽ താരവുമായ തൈമൂർ താരിക് ആണ് തൻറെ സംഭാവന നൽകിത്. മലയാളിയായ ഭാര്യ ശ്രീജയുടെ അക്കൗണ്ട് വഴിയാണ് ഇദ്ദേഹം പണം അയച്ചത്. കൂടുതൽ പേർക്ക് പ്രചോദനം ആകാനാണ് പണം അയച്ചതെന്ന് തൈമുർ പറഞ്ഞു. ഇന്ത്യയെന്നോ പാകിസ്ഥാനെന്നോ വ്യത്യസം ഇല്ലെന്നും എല്ലാവരും സഹോദരങ്ങൾ ആണെന്നും തൈമൂർ പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *