Posted By user Posted On

യുഎഇയിലെ ഈ മേഖലയിൽ ഇ-സ്കൂട്ടറുകൾക്ക് നിരോധനം

ജുമൈറ ബീച്ച് റെസിഡൻസിൽ ഇ-സ്കൂട്ടറുകൾ, ഇ-ബൈക്കുകൾ എന്നിവയ്ക്ക് നിരോധനം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇ-സ്കൂട്ടറുകളിലെ സഞ്ചാരം അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി. താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് ദുബായ് കമ്യൂണിറ്റി മാനേജ്മെ​ന്റ് അറിയിച്ചു. പ്രദേശത്ത് അറബിയിലും ഇംഗ്ലീഷിലുമായി നിരോധന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് മുതൽ ദുബായ് മെട്രോക്കുള്ളിൽ ഇ-സ്‌കൂട്ടറുകൾക്ക് ആർടിഎ നിരോധനം ഏർപ്പെടുത്തിയിരുന്നു. നിലവിൽ 16 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാൻ അനുമതിയുള്ളത്. പരിശീലനവും ബോധവത്കരണ കോഴ്‌സുകളും പൂർത്തിയാക്കുകയും വേണം. എന്നാൽ യുഎഇ ഡ്രൈവിം​ഗ് ലൈസൻസ് ഉള്ളവർക്ക് പരിശീലന ക്ലാസ് ആവശ്യമില്ല. നവംബറിലെ കണക്ക് പ്രകാരം ഇതുവരെ 63,000 ഇ സ്കൂട്ടറുകൾക്ക് ആർടിഎ അനുമതി നൽകിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *