Posted By user Posted On

യുഎഇയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദുബായിൽ വടകര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. തോടന്നൂർ മീത്തലെ രയരോത്ത് രതീഷ് ബാബു (46) ആണ് മരിച്ചത്. ബര്‍ദുബൈയിലെ താമസസ്ഥലത്തുനിന്ന് ദേരയിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ദുബായ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലത്തെ ആർമി സേവനത്തിൽനിന്ന് വിരമിച്ച ശേഷം ദുബായിൽ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി അടുത്തിടെയാണ് പ്രവേശിച്ചത്. ഭാര്യ: വിജില. മക്കൾ: അഭയ് കൃഷ്ണ, ഋതു കൃഷ്ണ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *