യുഎഇയിൽ മാർബ്ൾ സ്ലാബുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 226 കിലോ മയക്കുമരുന്ന് പിടികൂടി
മാർബ്ൾ സ്ലാബുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. ഹഷീഷ് ഓയിൽ ഉൾപ്പെടെ 226 കിലോ മയക്കുമരുന്നുകൾ ആണ് ഷാർജ പൊലീസ് പിടികൂടിയത്. ഹഷീഷ് ഓയിൽ കൂടാതെ മാനസിക സമ്മർദം കുറക്കാനുള്ള ഗുളികകൾ, മയക്കുമരുന്നുകൾ എന്നിവയാണ് പൊതികളിലാക്കി മാൾബ്ൾ പാളികൾക്കുള്ളിൽ സൂക്ഷിച്ചിരുന്നത്. വിദേശത്തുനിന്ന് കണ്ടെയ്നർ വഴി യു.എ.ഇയിലേക്ക് കടത്താനായിരുന്നു പദ്ധതി.സംഭവത്തിൽ മൂന്നംഗ ക്രിമിനൽ സംഘം അറസ്റ്റിലായി. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഷാർജയിലെ ഡ്രഗ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ വിഭാഗം ‘ഓപറേഷൻ ഡിസ്ട്രക്ടിവ് സ്റ്റോൺ’ എന്ന പേരിട്ട ദൗത്യത്തിലൂടെ ക്രിമിനൽ സംഘത്തെ നിരീക്ഷിക്കുകയും തന്ത്രപൂർവം പിടികൂടുകയുമായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)