Posted By user Posted On

യുഎഇയിൽ ഫാമിലി വിസിറ്റ് വിസ സെക്യൂരിറ്റി ഡെപ്പോസിറ്റ് എങ്ങനെ റീഫണ്ട് ചെയ്യാം; ഇത്രയും നിസാരമാണോ?

യുഎഇയിലെ ഫാമിലി വിസിറ്റ് വിസയ്ക്കായി അടച്ച സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു കിട്ടാനുള്ള പ്രക്രിയ പലർക്കും വിഷമമാണ്. എന്നാൽ, ഇത് ഒരേ സമയം ലളിതവും എളുപ്പവുമായ പ്രക്രിയയാക്കി മാറ്റാൻ യുഎഇ സർക്കാർ നിരവധി നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.കുടംബം യുഎഇ വിടുകയോ അല്ലെങ്കിൽ വിസ സ്റ്റാറ്റസ് മാറുകയോ ചെയ്താൽ മാത്രമേ തിരിച്ച് കിട്ടുകയുള്ളൂ എന്ന കാര്യം ആദ്യം അറിഞ്ഞിരിക്കണം.

നിങ്ങളുടെ ഫാമിലി വിസക്ക് കീഴിൽ എത്തിയ കുടുംബം യുഎഇയിൽ നിന്ന് പോയി 30 ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് ക്ലെയിം അപേഷ സമർപ്പിച്ചിരിക്കണം. ക്ലെയിം സമർപ്പിക്കുന്നത് 30 ദിവസങ്ങളിൽ വൈകിയാൽ തുക നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളൊരു ദുബൈ റസിഡൻറ് ആണെങ്കിൽ ദുബൈ ജിഡിആർഎഫ്എഡി അധികൃതരാണ് റീഫണ്ട് ഇഷ്യു ചെയ്യുക. റീഫണ്ട് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നതോടൊപ്പം ഫാമിലി വിസയിലുള്ളവർ തിരിച്ചു പോയി എന്നതിൻറെ തെളിവ് ഹാജരാക്കേണ്ടതാണ്. പോകുന്നതിന് മുമ്പ് പാസ്പോർട്ട് എക്സിറ്റ് സ്റ്റാമ്പ് പതിപ്പിച്ചതിൻ്റെ സ്ക്രീൻഷോട്ടോ അല്ലെങ്കിൽ ജിഡിആർഎഫ്എഡിയിൽ നിന്ന് ലഭിച്ച ട്രാവൽ റിപ്പോർട്ടോ എക്സിറ്റിനുള്ള തെളിവായി വെയ്ക്കാവുന്നതാണ്.

ട്രാവൽ റിപ്പോർട്ടിൽ പാസ്പോർട്ട് നമ്പർ, എൻട്രി ഡേറ്റ്, എക്സിറ്റ് ഡേറ്റ് തുടങ്ങിയ വിവരങ്ങളാണ് കാണാനാവുക. ഇത് ലഭിക്കുന്നതിന് ജിഡിആർഎഫ്എഡി വെബ്സൈറ്റ് വഴിയോ ദുബൈ നൗ ആപ്പ് വഴിയോ അപേഷ നൽകാവുന്നതാണ്. ട്രാവൽ റിപ്പോർട്ട് അല്ലെങ്കിൽ എക്സിറ്റ് സ്റ്റാമ്പ് ഫോട്ടോ സമർപ്പിക്കുന്നതോടൊപ്പം യാത്ര ചെയ്ത വ്യക്തിയുടെ പാസ്പോർട്ട്, വിസിറ്റ് വിസ എന്നിവയുടെ കോപ്പിയും സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക അടച്ചതിൻ്റെ ഒറിജിനൽ റസീപ്റ്റും അധികൃതർക്ക് മുന്നിൽ ഹാജരാക്കണം.

ഒരു വ്യക്തി യുഎഇയിൽ നിന്ന് പോയ ഡേറ്റും, എക്സിറ്റ് സ്റ്റാറ്റസും ഇമിഗ്രേഷൻ സംവിധാനം വഴി ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ചെയ്യപ്പെടും. അതുകൊണ്ട് തന്നെ ചില സാഹചര്യത്തിൽ എക്സിറ്റിനുള്ള പ്രൂഫ് നൽകേണ്ടി വരില്ല. നിങ്ങൾ ജിഡിആർഎഫ്എഡി പോർട്ടൽ വഴിയാണ് ഫാമിലി വിസിറ്റ് വിസക്കായി അപേക്ഷിച്ചതെങ്കിൽ അതേ വെബ്സൈറ്റ് വഴി തന്നെയാണ് റീഫണ്ട് ക്ലെയിമിനായി അപേക്ഷിക്കേണ്ടത്. വിസിറ്റ് വിസയിലുള്ള വ്യക്തിയുടെ സ്പോൺസർ മാറുകയാണെങ്കിലും ഇതുപോലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട് തിരികെ നേടാവുന്നതാണ്.

ജിഡിആർഎഫ്എഡിയുടെ ഓൺലൈൻ സ്റ്റാറ്റസ് ട്രാക്കിങ് സംവിധാനത്തിൽ വിസയുടെ അപ്ലിക്കേഷൻ നമ്പറും ട്രാൻസാക്ഷൻ നമ്പറും ഉപയോഗിച്ചാണ് റീഫണ്ടിനായി അപേക്ഷിക്കേണ്ടത്. ഇതിനായി ചില നടപടിക്രമങ്ങൾ പാലിക്കണം. അവ എന്തൊക്കെയാണെന്ന് അറിയാം.

ആദ്യം gdrfad.gov.ae എന്ന വെബ്സൈറ്റ് സന്ദർശിച്ച് യുഎഇ പാസ് ആപ്പ് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം. ഇതോടെ വെബ്സൈറ്റിൽ നിങ്ങളുടെ ഡാഷ്ബോർഡ് ലഭ്യമാകും. അവിടെ നിങ്ങൾ മുമ്പ് നൽകിയിട്ടുള്ള അപേക്ഷകളുടെയും ആശ്രിതരുടെയും വിവരങ്ങൾ കാണാൻ സാധിക്കും. അതിന് ശേഷം വിസ അപ്ലിക്കേഷൻ നമ്പറും ട്രാൻസാക്ഷൻ നമ്പറും വിസ വാലിഡിറ്റി തിയ്യതിയും എൻ്റർ ചെയ്തു കോടുക്കണം. തുടർന്ന് ‘Refund’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. റീഫണ്ട് ലഭിക്കുന്ന തുക, ലഭിക്കേണ്ടത് എങ്ങനെ, നിങ്ങളുടെ മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കുക. അവസാനമായി ‘Process Refund’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അതോടെ റീഫണ്ട് സ്റ്റാറ്റസ് മോണിറ്റർ ചെയ്യുന്നതിനായി ഒരു ട്രാക്കിങ് നമ്പർ ലഭിക്കുകയും രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തുക അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റ് ആവുകയും ചെയ്യും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *