അനുമതിയില്ലാതെ ഭക്ഷ്യ വസ്തുക്കളുടെ വിൽപ്പന: പരിശോധന കാമ്പയിൻ ശക്തമാക്കി യുഎഇയിലെ ഈ എമിറേറ്റ്സ്
അനുമതിയില്ലാതെ വാഹനങ്ങളിൽ പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിൽപന നടത്തുന്നതിനെതിരെ പരിശോധന കാമ്പയിൻ ശക്തമാക്കി ഷാർജ മുനിസിപ്പാലിറ്റി. വാഹനങ്ങളിൽ ഭക്ഷണ വിതരണം നടത്തുന്ന സ്ഥാപനങ്ങൾ ഷാർജ ഫുഡ് കൺട്രോൾ ഡിപ്പാർട്ട്മെൻറിൻറെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.ഭക്ഷ്യസ്ഥാപനങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നതുപോലെ നിർണായകമാണ് ഭക്ഷ്യ ഗതാഗത വാഹനങ്ങളുടെ പരിശോധനയുമെന്ന് ഹെൽത്ത് കൺട്രോൾ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ജമാൽ അൽ മസ്മി പറഞ്ഞു. ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഭക്ഷ്യവസ്തുക്കൾ ഉറപ്പുവരുത്താനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിശോധന. വാഹനങ്ങളിൽ താപനില നിലനിർത്താനാവശ്യമായ സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്താറുണ്ടെന്നും അത്തരം വാഹനങ്ങൾക്ക് മാത്രമാണ് പെർമിറ്റ് അനുവദിക്കാറുള്ളതെന്നും അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)