Posted By user Posted On

യുഎഇയിൽ പൊതുമാപ്പ്; പിഴയില്ലാതെ രാജ്യംവിടാം, മടങ്ങിപ്പോയവർക്ക് പിന്നീട് തിരിച്ചെത്താൻ തടസ്സമില്ല; അറിയണം ഇക്കാര്യങ്ങൾ

താമസവിസ നിയമലംഘകർക്കായി യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനുമുള്ള അവസരമാണിത്. ഇതിനായി സെപ്തംബർ 1 മുതൽ അംഗീകൃത ടൈപ്പിങ് സെൻററുകളിൽ അപേക്ഷ ഫോം ലഭിക്കും
കേസുകളുള്ളവർ ഇവ രണ്ട് മാസത്തെ ഗ്രേസ് പീരീഡിനുള്ളിൽ തീർപ്പാക്കണം. അതേസമയം മടങ്ങിപ്പോയവർക്ക് പിന്നീട് യുഎഇയിൽ തിരിച്ചെത്താൻ തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ യുഎഇ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അറിയിച്ചതാണ് ഇക്കാര്യങ്ങൾ.സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, പോർട്ട് ആൻഡ് കസ്റ്റംസ് ഇളവ് പ്രഖ്യാപിച്ചത്. നിയമം ലംഘിച്ച് കഴിയുന്ന ഓരോ ദിവസത്തിനും 50 ദിർഹം എന്ന നിരക്കിൽ വൻതുകയുടെ പിഴയാണ് ഒഴിവായിക്കിട്ടുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *